#SPECIAL TALK

ബോച്ചെയുടെ ബാംഗ്ലൂര്‍ വണ്ടിക്കഥ തേഞ്ഞു. മലപ്പുറത്തിതാ പണി വാങ്ങി പുത്തന്‍ താരോദയം

മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങിൽ പിടിച്ചുനിർത്തിയിരിക്കുന്നത് എഐ ക്യാമറയിൽ പതിഞ്ഞതോടെ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.

പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാൽ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടിയെ ഇരുത്തി മറ്റുള്ളവ‍ർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നീ സാഹചര്യങ്ങളിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴി യാത്രക്കിടെ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തുവെച്ചതാണ് എന്നായിരുന്നു മുസ്തഫ നൽകിയ വിശദീകരണം. നാല് ലൈൻ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോവാഹനങ്ങൾ ഉപയോ​ഗിക്കുന്നതിന് അയോ​ഗ്യത കൽപ്പിച്ചതെന്നും ആർടിഎ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *