അഖണ്ഡ ശക്തി മോര്‍ച്ചയും എന്‍ഐഎയും.. എമ്പുരാന്‍ ബിജെപിയെ ചുരുട്ടിക്കൂട്ടുമോ..?

കൊച്ചി: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാൻ ഒരുങ്ങുന്നത്. വിദേശത്തെ ചിത്രീകരണത്തിന് ശേഷം എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ഇപ്പോൾ തിരുവനന്തപുരത്താണ്. കടുത്ത നിയന്ത്രണങ്ങളാണ് എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉള്ളതെങ്കിലും അണിയറ പ്രവർത്തകരെ ഞെട്ടിച്ചു കൊണ്ട് ലൊക്കേഷനിൽ നിന്നുള്ള രണ്ട് വീഡിയോകൾ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. നൂറ് കണക്കിന് ജൂനിയർ ആർടിസ്റ്റുകളെ അണിനിരത്തി ഒ രുക്കുന്ന സീനുകളിൽ സംവിധായകൻ പൃഥ്വിരാജ് നിർദേശം നൽകുന്ന […]

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം… രാമായണം വരുന്നൂ….

ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ ചിത്രമാകാൻ നിതേഷ് തിവാരിയുടെ ‘രാമായണം’. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഹം 835 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുക. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുണ്ട്. സീതയെ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്. കന്നട നടൻ യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2027 ൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്. അതിനെ ആഗോള ദൃശ്യവിസ്മയമാക്കാൻ നിർമാതാക്കൾ ഒരു ശ്രമം പോലും ഉപേക്ഷിക്കില്ല. രാമായണം […]

ആരും പേടിക്കണ്ട … കറന്റിന്റെ കാര്യത്തില്‍ കെഎസ്ഇബി തീരുമാനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ‌മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ നേതൃത്വതിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മേഖല നിയന്ത്രണം ഫലം കണ്ടതായാണ് കെഎസ്ഇബി വിലയിരുത്തൽ. വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണെന്നും വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടർന്നേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. കെഎസ്ഇബി ചെയര്‍മാന്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന […]

തടി അസുഖത്തിന്റേതാണ്… പരിഹസിക്കരുതെന്ന് ലിച്ചി

കൊച്ചി: തന്‍റെ ആരോഗ്യ പ്രശ്നം വെളിപ്പെടുത്തി തന്നെ പരിഹസിക്കുന്ന ബോഡി ഷെയ്മിംഗ് കമന്‍റുകള്‍ക്ക് മറുപടി നല്‍കിയ നടി അന്ന രാജന്‍. അടുത്തിടെ അന്ന രാജന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്‍റുകള്‍ക്കാണ് താരം മറുപടി നല്‍കിയത്. കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു. ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ […]

ഹോര്‍ലിക്സ് നാട്ടുകാരെ പറ്റിച്ചു…. കൈയ്യോടെ പിടികൂടി കേന്ദ്രം

വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് […]

വോട്ടിംഗ് മെഷിനെതിരായ ഹര്‍ജി… പ്രതിപക്ഷത്തിന് തിരിച്ചടി

തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും സുപ്രീം കോടതി. വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) രേഖപ്പെടുത്തിയ വോട്ടുകൾ സമഗ്രമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് പരാമർശം. കേസ് കോടതി വിധി പറയാൻ മാറ്റി. കേവലം സംശയത്തിൻ്റെ പേരിൽ പ്രവർത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് […]

സ്വകാര്യ ഡോക്ടറുമായി ദിവസവും സംസാരിക്കണം… കെജ്രിവാളിന്റെ ഹര്‍ജി തള്ളി കോടതി

ദിവസവും 15 മിനിറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വകാര്യ ഡോക്ടറുമായി കണ്‍സല്‍ട്ടേഷന്‍ അനുവദിക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‌റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. കെജ്‍രിവാളിന് ആവശ്യമായ ചികിത്സ നല്‍കണമെന്നും എന്തെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്‌റെ ഉപദേശത്തെ അടിസ്ഥാനമാക്കി ചെയ്യണമെന്നും തിഹാര്‍ ജയിലധികാരികളോട് കോടതി നിര്‍ദേശിച്ചു. പ്രത്യേക സിബിഐ ജഡ്ജ് കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. ജയിലിൽ ഇൻസുലിൻ നൽകാനും വീഡിയോ കോൺഫറൻസ് മുഖേന ഡോക്ടർമാരുമായി […]

ജയിക്കാന്‍ ഇപ്പോഴും ഇന്നസെന്റ് വേണം… പക്ഷേ പണി പാളി

ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.

ഭീമാ ഗോവിന്ദനെയും ജോഷിയെയും പൂട്ടിയ റോബിന്‍ഹുഡ്… മുഹമ്മദ് ഇര്‍ഫാന്‍ കായംകുളം കൊച്ചുണ്ണി

സംവിധായകന്‍ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടിയതോടെ പോലീസിന് മറ്റൊരു പേരുദോഷം കൂടി മാറിക്കിട്ടിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുന്‍പ് ഭീമ ജുവലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം നടത്തിയതും ഇതേ പ്രതി ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. 2021 ഏപ്രില്‍ 14ന് പുലര്‍ച്ചെയായിരുന്നു ഭീമ ജുവലറി ഉടമ ഡോ. ബി ഗോവിന്ദന്റെ തിരുവനന്തപുരം കവടിയാറുള്ള വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമായിരുന്നു അന്ന് മോഷണം പോയത്. […]

കോടിക്കിലുക്കത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ്.. ബിജെപി ബഹുദൂരം മുന്നില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍, പുതിയ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് പാര്‍ട്ടികള്‍. ആദ്യഘട്ടത്തില്‍ പയറ്റിയ പല തന്ത്രങ്ങളുടേയും മൂര്‍ച്ച കൂടിയ ഭാവങ്ങള്‍ ഇനി വരും ദിവസങ്ങളില്‍ കാണാന്‍ കഴിയും. ഗ്രൗണ്ടില്‍ കണ്ടതിനേക്കാള്‍ തിരഞ്ഞെടുപ്പ് ചൂട് ഓണ്‍ലൈനായി കണ്ട ആദ്യഘട്ടത്തില്‍, സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കുവേണ്ടി മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത് 36.5 കോടി രൂപ. സമൂഹമാധ്യമങ്ങള്‍ വഴി പാര്‍ട്ടികള്‍ ഔദ്യോഗികമായി നല്‍കിയ പരസ്യങ്ങളുടെ തുക മാത്രമാണ് ഇത്. അനൗദ്യോഗിക പരസ്യങ്ങളും പ്രചാരണങ്ങളും വേറെയാണ്. രാഷ്ട്രീയ അജണ്ടകള്‍, പ്രകടനപത്രിക, നേട്ടങ്ങള്‍ […]