കോൺഗ്രസിന് ആശ്വാസം; 3,500 കോടി രൂപ ഉടൻ തിരിച്ചുപിടിക്കില്ല

ന്യൂഡൽഹി: ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം.  ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടതില്ലെന്നാണ് തീരുമാനം.  ജൂൺ രണ്ടാം വാരം വരെ 3,500 കോടി രൂപ തരിച്ചുപിടിക്കാൻ കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ല. കേസ് ജൂലായിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ […]