സ്റ്റാംപ് ഡ്യൂട്ടിയും കേസുകളുടെ ഫീസും ഉയരും ; ബജറ്റിലെ നികുതി, ഫീസ് വര്‍ധന ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനകളും ഇളവുകളും ഇന്നുമുതല്‍ പ്രാബല്യത്തില്‍. ചെക്കുകേസിനും വിവാഹ മോചനക്കേസിനും ഫീസ് വര്‍ധിപ്പിച്ചതും ഇന്നു മുതല്‍ യാഥാര്‍ഥ്യമാകും. ഭൂമി പണയം വച്ച് വായ്പ എടുക്കുന്നതിനുള്ള ചെലവുകൾ കൂടും. ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇത് വരെ പൂര്‍ത്തിയായിട്ടില്ല. ഭൂമി തരംതിരിക്കലടക്കം പൂര്‍ത്തിയായ ശേഷം മാത്രമെ നിര്‍ദ്ദേശം നടപ്പാകു. കെട്ടിട – പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും. റബറിന്റെ […]