പോലീസ് പാര്‍ട്ടിക്കാരായി …. ഡ്രൈവര്‍ യദു കോടതിയിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് യദുവിന്‍റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. അതേസമയം, മേയറോട് ഡ്രൈവർ അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി. മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ […]

ആനന്ദബോസിനെ തൊടാന്‍ മമത ഒന്നൂടെ മൂക്കണം.. കാരണമിതാ

പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും സംസ്ഥാന ഗവർണറും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്‌ഭവനിൽവച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഉയര്‍ന്നിരിക്കുന്ന ആരോപണം. തൃണമൂല്‍ എംപി സാഗരിക ഘോഷ് എക്‌സ് ഹാന്‍ഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുവതിയുടെ പരാതി ഹെയർ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചെന്ന് പറയുമ്പോഴും ഗവർണറെ പ്രതിയാക്കി കേസെടുക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നതാണ് വസ്തുത. […]

കോഴികള്‍ വികാരജീവികള്‍…. ശാസ്ത്രം പറയുന്നതാണ്

മനുഷ്യരെപ്പോലെ കോഴികളും വികാരജീവികളാണെന്ന് പഠനറിപ്പോർട്ട്. കോഴികളുടെ മുഖത്ത് നോക്കി അവയുടെ വികാരം എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് Applied Animal Behaviour Science ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നത്. ഭാവപ്രകടനമല്ല മുഖത്തിന്റെ നിറം മാറുന്നതാണ് കോഴികളുടെ വികാരത്തെക്കുറിച്ചറിയാൻ നമ്മളെ സഹായിക്കുകയെന്ന് പഠനറിപ്പോർട്ട് പറയുന്നു. സങ്കടപ്പെട്ടിരിക്കുമ്പോൾ അവയുടെ മുഖം കൂടുതൽ ചുവപ്പ് നിറത്തിൽ കാണപ്പെടും. അഗ്രികൾച്ചറൽ സയൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐഎൻആർഎഇയിലെ ഗവേഷണ സംഘമാണ് കോഴികളുടെ വികാരപ്രകടനങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. ഈ പഠനറിപ്പോർട്ടാണ് Applied Animal Behaviour […]

പ്രിയങ്ക വദ്ര മത്സരിക്കാനില്ല… രാഹുല്‍ മിണ്ടുന്നില്ല

അമേഠിയിലോ റായ്‍ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നുറപ്പായി. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്. അമേഠിയിലോ റായ്‍ബറേലിയിലോ രാഹുല്‍ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്‍ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെ സൂചിപ്പിച്ചിരുന്നത്. ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാളെ […]

തൃശ്ശൂരെടുക്കുമെന്ന് സിപിഐ.. ഗോപിയാകുമോ പ്രതീക്ഷകള്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയം ഉറപ്പെന്ന് സിപിഐ വിലയിരുത്തൽ. എൽഡിഎഫ് 12 സീറ്റ് വരെ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി. മാവേലിക്കരയിലും തൃശ്ശൂരും വിജയം ഉറപ്പെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിപിഐ വിലയിരുത്തുന്നു. മാവേലിക്കരയിൽ സി എ അരുൺകുമാറും തൃശ്ശൂരിൽ വി എസ് സുനിൽകുമാറുമാണ് സിപിഐക്കായി കളത്തിലിറങ്ങിയത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തുന്നു. ഇവിടെ ആനി രാജ […]

തീക്കട്ടയില്‍ ഉറുമ്പരിച്ചു.. ആകെ പൊള്ളി കോണ്‍ഗ്രസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അഞ്ച് കോൺഗ്രസ് ഐടി സെൽ അംഗങ്ങളെ അറസ്റ്റ് ചെയ്ത് തെലങ്കാന പോലീസ്. വ്യാഴാഴ്ചയാണ് കേസ് അന്വേഷിക്കുന്ന ഹൈദരാബാദ് സൈബർ ക്രൈം തെലങ്കാനയിലെ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നോട്ടീസയച്ചിരുന്നു. അവരും നിലവിൽ തെലങ്കാനയിലുണ്ട്. അമിത് ഷായുടേതെന്ന് പറഞ്ഞ് പ്രചരിച്ച വീഡിയോ ഡീപ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ ഉണ്ടാക്കിയവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് […]

പോലീസ് ചെയ്യേണ്ടത് മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റെടുത്തു … യദുവിന് നീതി കിട്ടുമോ

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ്‌ എസ്എച്ച്ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന […]

ലീഗ് ഫ്ലവറല്ലെടാ…. ഫയറ്…..

മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത് ബാധിക്കില്ല. മലപ്പുറത്താകട്ടെ കാര്യമായ രീതിയില്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം കിട്ടുമെന്നാണ് ലീഗ് വിലയിരുത്തല്‍. ഇവിടെയും വിജയത്തിന് ഇതൊരു പ്രശ്നമാകില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിലാണ് പൊന്നാനി, […]

പണം സ്വീകരിക്കാന്‍ അറബി റെഡി.. അബ്ദുള്‍ റഹീം പുറത്തേക്ക്

റിയാദ്: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നൽകാൻ തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിൻ്റെ അഭിഭാഷകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ റഹീമിനു മാപ്പു നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് കുടുംബം […]

പഠിച്ചിട്ട് വിമര്‍ശിക്ക് സുഹൃത്തേ.. ഇഡിക്ക് ക്ലാസെടുത്ത് സിപിഐഎം

ത‍ൃശൂർ: തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് രംഗത്ത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച 1 കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയതെന്നും ഈ പണമാണ് പിടിച്ചെടുത്തതെന്നും എം എം വർഗീസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പ് നടപടി കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിന്‍റെ ഭാഗമാണെന്നും ഈ നടപടി […]