ഒരു കുടുംബത്തില്‍ നിന്നും 5 സ്ഥാനാര്‍ത്ഥികള്‍… ഇത് യുപി മാതൃക

ലോക്‌സഭ തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കൂടി കളത്തിലിറങ്ങിയതോടെ ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവിന്റെ കുടുംബത്തില്‍ നിന്ന് മത്സരിക്കുന്നത് അഞ്ചുപേര്‍. ആദ്യമായാണ് അഖിലേഷിന്റെ കുടുംബത്തില്‍ നിന്ന് അഞ്ചുപേര്‍ മത്സരം രംഗത്തിറങ്ങുന്നത്. എസ്പിയുടെ പരമ്പരാഗത മണ്ഡലങ്ങളില്‍ നിന്നാണ് അഞ്ചുപേരും ജനവിധി തേടുന്നത്. കനൗജില്‍ മത്സരിക്കുന്ന അഖിലേഷ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ബന്ധുക്കളായ ധര്‍മേന്ദ്ര യാദവ്, ആദിത്യ യാദവ്, അക്ഷയ് യാദവ് എന്നിവരാണ് മത്സര രംഗത്തുള്ള […]

ലുങ്കിയുടുത്ത് മുഖ്യമന്ത്രി …. പ്രതിഷേധിച്ച് ബിജെപി

ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പു ചൂട് ഒരുമിച്ച് കത്തിനില്‍ക്കുന്ന ഒഡിഷയില്‍ ‘ലുങ്കി’യാണ് പ്രചാരണരംഗത്തെ പുതിയ താരം. ചൊവ്വാഴ്ച ബിജെഡി ആസ്ഥാനമായ സനഖ ഭവനില്‍ ബിജെഡി നേതാക്കളായ സ്വയംപ്രകാശ് മോഹപത്രയും സസ്മിത് പത്രയും എത്തിയത് ലുങ്കി ധരിച്ചായിരുന്നു. എന്താണ് നേതാക്കളെ ലുങ്കി ധരിച്ച് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രേരിപ്പിച്ചത് എന്നല്ലേ? കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഒരു പ്രസംഗമാണ് ബിജെഡി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ലുങ്കി ഒഡിഷയില്‍ പുരുഷന്‍മര്‍ക്കിടയില്‍ സര്‍വസാധാരണമാണെങ്കിലും ഈ വസ്ത്രം പൊതുവേദികളില്‍ ധരിച്ച് ആളുകളെത്തുന്നത് വിരളമാണ്. തന്റെ സ്ഥിരം വേഷമായ പൈജാമയ്ക്കും […]

അമ്മയ്ക്ക് വയ്യ, കൊടും ചൂട്… സൂറത്തില്‍ പിന്‍മാറിയവര്‍ക്ക് കാരണമുണ്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. രാജ്യത്തെ പൗരന്മാരെല്ലാം തന്നെ വോട്ടവകാശം ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിൽ ആണ്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന മണ്ഡലത്തിലെ സമ്മതിദായകർ വോട്ട് ചെയ്യുകയും ചെയ്തു. എന്നാൽ 73 വർഷത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെ സൂററ്റ് മണ്ഡലത്തിലെ വോട്ടർമാർക്ക് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചില്ല. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു എന്നതാണ് അതിന് കാരണം. ഏപ്രിൽ 22 നാണ് ഭാരതീയ ജനതാ പാർട്ടിയുടെ മുകേഷ് ദലാൽ […]

ഞങ്ങടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കരുത്‌.. വ്യത്യസ്ത അഭ്യര്‍ത്ഥനയുമായി കോണ്‍ഗ്രസ്

രാജസ്ഥാനില്‍ സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്. ബാംസ്‌വാഡ-ദുംഗര്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അരവിന്ദ് ദാമോരറിന് വോട്ട് ചെയ്യരുത് എന്നാണ് പാര്‍ട്ടി ആഹ്വാനം. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ഇവിടെ,ഭാരതീയ ആദിവാസി പാര്‍ട്ടിക്കാണ് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, നേരത്തെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് ഭാരതീയ ആദിവാസി പാര്‍ട്ടിക്ക് ഉറപ്പു നല്‍കി. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം സ്ഥാനാര്‍ഥി അരവിന്ദ് ദാമോര്‍ […]

കോടീശ്വരന്‍മാരുടെ തെരഞ്ഞെടുപ്പ്.. കൂടുതല്‍ കര്‍ണ്ണാടകത്തില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 88 മണ്ഡലങ്ങളില്‍ നിന്ന് 1,120 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കെ സി വേണുഗോപാല്‍, ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി തുടങ്ങി നിരവധി ദേശീയ നേതാക്കളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടി രംഗത്തിറങ്ങുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), വിദേശകാര്യ-പാര്‍ലമെന്ററി വി മുരളീധരന്‍ (ആറ്റിങ്ങല്‍), ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ […]

ആരാ ശരിക്കും ഇന്‍ഡി സ്ഥാനാര്‍ത്ഥി… കോട്ടയത്ത് കണ്‍ഫ്യൂഷന്‍

കോട്ടയം: ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ഇന്നിറങ്ങിയ മിക്ക പത്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെയും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് കെ ജോർജിന്റെയും പരസ്യമുണ്ട്. അഡ്വക്കറ്റ് ഫ്രാൻസിസ് കെ ജോർജ് യുഡിഎഫ് മുന്നണി സ്ഥാനാർഥിയെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക എന്ന് മാത്രം പറഞ്ഞിരിക്കുമ്പോൾ എൽഡിഎഫ് ഒരു പടികൂടി കടന്ന് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി […]

നരേന്ദ്രമോദിയെ ഭയപ്പെടുത്തി മഹാരാഷ്ട്ര …. പകവീട്ടാന്‍ ഉദ്ധവും പവാറും

ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൊണ്ട് വലിയ സംസ്ഥാനമാണെങ്കിലും ആ വലുപ്പത്തോളം പോന്ന പ്രശ്‌നങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയെ സജീവമാക്കുന്നത്. 2024ൽ ഇൻഡ്യ ബാനറിന് കീഴിൽ ശിവസേനയിലിലെ ഉദ്ധവ് വിഭാഗവും എൻസിപിയിലെ ശരത് പവാർ വിഭാഗവും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡിയായാണ് പോരിനിറങ്ങുന്നത്. മറുപുറത്ത് ബിജെപിയും കൂട്ടിന് ശിവസേനയിലെ ഷിൻഡെയും എൻ.സി.പിയിലെ അജിത് പവാറും. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അംഗീകരിച്ചതും പാർട്ടിയുടെ പേരും ചിഹ്നവും ഒക്കെ നഷ്ടപ്പെട്ടതിന്റെയും അങ്കലാപ്പിലാണ് ഉദ്ധവ് താക്കറയുടെ ശിവസേന.  മഹാരാഷ്ട്ര […]

പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നു.. ന്യൂനപക്ഷ നേതാവ് പുറത്തേക്ക്

ജയ്പുര്‍: ബന്‍സ്‌വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാലത്തുണ്ടായ വിവാദ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റിനെ ബിജെപിയിൽ നിന്നും പുറത്താക്കി. പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കി എന്ന കുറ്റം ആരോപിച്ച് ഉസ്മാൻ ഗനിയെന്ന ബിജെപി നേതാവിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അടുത്തിടെ ന്യൂഡൽഹിയിലെ ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ, രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിൽ മൂന്ന് നാല് സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ഗനി പറഞ്ഞിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളിലെ മുസ്‌ലിംകളെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങളെയും അദ്ദേഹം […]

12 വര്‍ഷത്തിന് ശേഷം മകളെ കണ്ട് അമ്മ.. അതിവൈകാരികം കൂടിക്കാഴ്ച

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കണ്ട് ‘അമ്മ പ്രേമകുമാരി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ യെമൻ സമയം ഉച്ചയോടെയാണ് ‘അമ്മ കണ്ടത്. ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും തമ്മിൽ കാണുന്നത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവൽ ജെറോം പറഞ്ഞു. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാർ ഉച്ചഭക്ഷണം കഴിച്ചത്. ഇതിനും അധികൃതർ അനുമതി […]

ത്രിപുരയില്‍ വോട്ടര്‍മാരേക്കാള്‍ വോട്ടുകള്‍.. അലമുറയിട്ട് സിപിഐഎം

ത്രിപുരയില്‍ വോട്ടര്‍ പട്ടികയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തതായി പരാതി. ഇതു സംബന്ധിച്ച് തെളിവുകള്‍ സഹിതം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരേയും സിപിഎം പരാതി നല്‍കിയിട്ടുണ്ട്. സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ പകർപ്പടക്കം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. പോൾ […]