തെരഞ്ഞെടുപ്പിനെത്തണം …. ഇല്ലെങ്കില്‍ അറസ്റ്റ്..? വിചിത്ര ഉത്തരവ്

വെള്ളിയാഴ്ച വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍. പോളിങ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ് വ്യക്തമാക്കി. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്കു നിയോഗിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതിനു ശേഷം […]

ബോംബ് ശേഖരിച്ച് കണ്ണൂര്‍.. തെരഞ്ഞെടുപ്പിന് ശേഷം എന്ത്..?

കണ്ണൂർ: കണ്ണൂരിൽ പോളിംഗ് ദിനം സംഘർഷത്തിന് സാധ്യതയെന്ന് യു ഡി എഫ്. ഇതിനാൽ കണ്ണൂരിലെ മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് യു ഡി എഫ് കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഇന്നലെയാണ് മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ […]

അന്‍വറിനെ പൂട്ടാന്‍ രാഹുല്‍.. കേസെടുക്കണമെന്ന് പരാതി

പാലക്കാട്: രാഹുൽ ​ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎയ്ക്കെതിരെ പൊലീസിൽ പരാതി. ഡിസിസി ജനറൽ സെക്രട്ടറി പിആർ സുരേഷ് ആണ് പരാതി നൽകിയത്. മണ്ണാർക്കാട് ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തെന്നും തേജോവധം ചെയ്തെന്നുമാണ് പരാതി. ഐപിസി 153,504 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി വി അൻവർ വ്യക്തമാക്കി. താൻ പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചത്. രാഹുൽ […]

അഞ്ചിലങ്കം കൊഴുക്കും…. കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

ലോക‌്‌സഭ തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്‍റെ അവസാന  മണിക്കൂറുകളിൽ പരമാവധി വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങി കളിക്കുകയാണ്‌.  സംസ്ഥാനത്ത് ബൂത്തിൽ എത്തേണ്ടത് രണ്ട് കോടി 77 ലക്ഷം വോട്ടർമാരാണ്. ഇരുപത് മണ്ഡലങ്ങളില്‍ 20ഉം കിട്ടുന്ന സാഹചര്യമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ വിലയിരുത്തൽ. അതേസമയം ബിജെപി തിരുവനന്തപുരത്തും തൃശൂരും പ്രതീക്ഷവെക്കുന്നു. എല്‍ഡിഎഫാകട്ടെ 2019ലേറ്റ തിരിച്ചടി ഇത്തവണയുണ്ടാവില്ലെന്നും സീറ്റ് വര്‍ധിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നുണ്ട്. അഞ്ച് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ശക്തമായ മത്സരത്തിന് വേദിയാകുന്നത്. മൂന്ന് തവണ എംപിയായ ശശി തരൂരും, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, പന്ന്യന്‍ രവീന്ദ്രനും ഏറ്റുമുട്ടുന്ന തിരുവനന്തപുരമാണ് […]

ബിജെപിക്കാരിയായാല്‍ അയിത്തമോ.. തെലങ്കാനയില്‍ വിവാദം

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ റാലിയിൽ ഡ്യൂട്ടിക്കിടെ സ്ഥാനാർത്ഥിയെ ആലിം​ഗനം ചെയ്തതിന് വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്‌ക്ക് തിരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായ ഉമാ ദേവിക്കെതിരെ നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചു എന്ന് പറഞ്ഞാണ് ഉമാ ദേവിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി സന്തോഷത്തോടെ ആലിം​ഗനം ചെയ്യുകയായിരുന്നു. […]

കേരളമാണെന്ന് ഹസന്‍ ഓര്‍മ്മിപ്പിച്ചു… എങ്കില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് ഖര്‍ഗ്ഗെ

സുല്‍ത്താൻ ബത്തേരി: അരമണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ ഒരിക്കല്‍പോലും പൗരത്വ നിയമ നിയമത്തെ പരാമര്‍ശിക്കാതിരുന്ന കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖർഗയെ വേദി വിട്ടുറങ്ങവെ മടങ്ങി വന്ന് പ്രസംഗിച്ചത് സി എ എ റദ്ദാക്കുമെന്ന്. വേദി വിടുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം ഖർഗയെ നേതാക്കളിലാരെങ്കിലും ഓര്‍മ്മിപ്പിച്ചോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. പ്രസംഗം നിര്‍ത്തി വേദി വിട്ടിറങ്ങാന്‍ തുടങ്ങുന്നതിനിടെ ആക്ടിംഗ് കെ പി സി സി പ്രസിഡന്‍റ് എം എം ഹസ്സന്‍ മല്ലികാര്‍ജുന്‍ ഖർഗെയുടെ ചെവിയിലെന്തോ പറയുന്നത് കാണാമായിരുന്നു. ഇതിന് […]

ജാതി പറഞ്ഞ് കോണ്‍ഗ്രസും മതം പറഞ്ഞ് ബിജെപിയും.. തെരഞ്ഞെടുപ്പ് പൊടിപൂരം

രാജസ്ഥാനിലെ വിവാദ പരാമർശത്തിലുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പറഞ്ഞത് മുഴുവന്‍ സത്യമാണെന്നും ഒരു വിഭാഗത്തിന്റെ സമ്പത്ത് കോണ്‍ഗ്രസുകാർ തട്ടിയെടുക്കുമെന്ന് മോദി ആവർത്തിച്ചു. കോൺഗ്രസുകാർ നിങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുമെന്നും ഒരു പ്രത്യേക വിഭാഗത്തിന് അത് നൽകുമെന്നും നരേന്ദ്രമോദി രാജസ്ഥാനില്‍ ഇന്നും ആവർത്തിച്ചു. വിവാദ പ്രസംഗത്തിനെതിരെ പരാതി ലഭിച്ചതായും പരിശോധിച്ചു വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കവും ഹാജരാക്കാന്‍ രാജസ്ഥാനിലെ ബൻസ് വാഡ ജില്ലാ ഭരണകൂടത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍  നിർദേശം നൽകി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദിയുടെ […]

പോര് മുറുകി സംസ്ഥാനം.. കേരളം എങ്ങോട്ട്..?

ലോക‌്‌സഭ തെരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം പ്രവേശിക്കുകയാണ്. കൊടുമ്പിരി കൊണ്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശം ഗംഭീരമാക്കാൻ മുന്നണികൾ തയ്യാറെടുക്കുമ്പോള്‍ അവസാന മണിക്കൂറുകളിൽ പമാവധി വോട്ടുറപ്പിക്കാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം. കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ പോളിംഗ് നടന്നപ്പോൾ മൂന്നോ നാലോ ശതമാനത്തിന്‍റെ കുറവുണ്ടായത് ആശങ്കയാവുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആയിരുന്നു 30 വ‌ർഷത്തിനിടയിലെ കേരളത്തില്‍ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം കണ്ടത്. പല മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിൽ മുകളിൽ പോയി. ഇത്തവണ എന്തായിരിക്കും സ്ഥിതി […]

ജസ്ന കേസ് വീണ്ടും അന്വേഷിക്കുന്നു… പുതിയ ടീമുമായി സിബിഐ

കോട്ടയം: ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. അവർ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം നൽകി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി. പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടായിരുന്നു സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് […]

നിമിഷപ്രിയയെയും രക്ഷിക്കും… കേസ് പഠിക്കട്ടെയെന്ന് ബോച്ചെ

പത്തനംതിട്ട: യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പഠിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ ദയാധനം മുഴുവനായി നൽകാനോ ധനസമാഹരണം നടത്താനോ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂർ പറ‌ഞ്ഞു. സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതിൽ നിന്ന് പിൻമാറുകയാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. സിനിമയിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് ഉപയോഗിക്കാനാണ് താൻ ലക്ഷ്യമിട്ടത്. എന്നാൽ ചിലർ അത് വിവാദമാക്കിയെന്നും ബോ.ചെ പറ‌ഞ്ഞു. റഹീമിന്‍റെ മോചനം സിനിമയാക്കാൻ […]