ത്രിവര്‍ണ്ണ – ചെങ്കൊടി സിന്ദാബാദ്… മുദ്രാവാക്യം മുഴക്കി തെലങ്കാന

തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി ഇറങ്ങി മുതിര്‍ന്ന സിപിഐഎം, സിപിഐ നേതാക്കള്‍. കൊഡാഡ് മണ്ഡലത്തില്‍ മത്സരിക്കുന്ന സംസ്ഥാന മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിക്ക് വേണ്ടിയും നല്‍ഗൊണ്ട മണ്ഡലത്തില്‍ മത്സരിക്കുന്ന കെ രഘുവീര്‍ റെഡ്ഡിക്കും വേണ്ടിയാണ് ഇടതുനേതാക്കള്‍ പ്രചരണത്തിനിറങ്ങിയത്. ‘കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പ്രചരണത്തില്‍ പങ്കാളികളാകാന്‍ എത്തിയ സിപിഐഎം, സിപിഐ നേതാക്കളെ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രധാനമായ പോരാട്ടം നടക്കവേ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതില്‍ അവര്‍ക്ക് നന്ദി പറയുന്നു.’, ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു. […]

പ്രതീക്ഷയുടെ ഭാരം പേറി അണ്ണാമലൈ… തമിഴകം ബിജെപിയെ തുണയ്ക്കുമോ..?

ഉത്തരേന്ത്യയില്‍ സര്‍വാധിപത്യം നേടിയെടുത്തിട്ടും തങ്ങള്‍ക്ക് വഴങ്ങാതെ നില്‍കുന്ന ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് ദ്രാവിഡ രാഷ്ട്രീയം കോട്ടകെട്ടിനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. എഐഎഡിഎംകെയുടെ കൂട്ടില്ലാതെ കളത്തിലിറങ്ങുന്ന പാര്‍ട്ടി ഇത്തവണ തമിഴ്‌നാട്ടില്‍നിന്ന് പിടിക്കുന്നതാണ് ബിജെപിയുടെ ശരിക്കുള്ള വോട്ട്. ചെറുപാര്‍ട്ടികളുമായി കൈകോര്‍ത്ത് കളത്തിലിറങ്ങുന്ന ബിജെപി ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. നീലഗിരി, കോയമ്പത്തൂര്‍, കന്യാകുമാരി, തിരുനല്‍വേലി ചെന്നൈ സൗത്ത് എന്നീ മണ്ഡലങ്ങളാണ് ബിജെപി തമിഴ്‌നാട്ടില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളായി കണക്കുകൂട്ടുന്നത്. ഇതില്‍ കന്യാകുമാരിയില്‍ മുന്‍പ് ജയിച്ചതിന്റെ ആത്മവിശ്വാസം ബിജെപിക്കുണ്ട്. മുന്‍ കേന്ദ്രമന്ത്രി […]

ഇത് നരേന്ദ്രമോദിയുടെ ഇന്ത്യ…. പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ച് ഇറാന്‍

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആൻ ടെസ വീട്ടിലെത്തി. ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ […]

ഇസ്രയേലിനെതിരെ വല്ല കേരളത്തിലും പോയി പ്രതിഷേധിക്ക്.. കടുത്ത നിലപാടുമായി ഗൂഗിള്‍

ഇസ്രയേല്‍ സര്‍ക്കാരുമായുള്ള കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. പ്രതിഷേധക്കാരായ ജീവനക്കാര്‍ ചില ജോലി സ്ഥലങ്ങളിലെ ജോലി തടസപ്പെടുത്തിയതാണ് പിരിച്ചുവിടാനുള്ള കാരണമെന്ന് ആല്‍ഫബെറ്റ് പറയുന്നു. ”മറ്റ് ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ഞങ്ങളുടെ സൗകര്യങ്ങള്‍ ലഭ്യമാകുന്നതില്‍ നിന്നും അവരെ തടയുകയും ചെയ്യുന്നത് നയങ്ങളുടെ ലംഘനവും അംഗീകരിക്കാനാവാത്ത പെരുമാറ്റവുമാണ്”, ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വ്യക്തിപരമായ അന്വേഷണം അവസാനിപ്പിക്കുകയും 28 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചുവെന്നും ഗൂഗിള്‍ അറിയിച്ചു. കൂടാതെ അന്വേഷണം തുടരുമെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം […]

നിമിഷപ്രിയയുടെ മോചനം ഉടന്‍… അമ്മ യെമനിലേക്ക്

യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് പോകും. അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പുറപ്പെടും. സാമുവൽ ജെറോം എന്ന വക്തിക്കൊപ്പമാണ് പ്രേമകുമാരി യമനിലേക്ക് പോകുന്നത്. പ്രേമകുമാരിക്ക് യമനിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. മകളെ യെമനിൽ പോയി സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പ്രേമകുമാരിയുടെ യാത്രയ്ക്കായുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയ ഹൈക്കോടതി, മകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന […]

സെറിലാക് വിഷമോ…? ഞെട്ടി ലോകം

ലോകപ്രശസ്ത ബ്രാൻഡായ നെസ്ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്.ഇന്ത്യയടക്കമുള്ള വികസ്വര താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളിൽ നെസ്ലെ ഇത്തരത്തിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർത്ത് വിപണനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന പാലിലും ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേർക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങൾക്കും ഇടയാക്കുമെന്നും ഇത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് നെസ്ലെയുടേതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കുള്ള പാൽ ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നുവെന്ന […]

ജയില്‍ ജീവിതം മടുത്തു.. പുറത്തിറങ്ങാന്‍ പെടാപ്പാട് പെട്ട് കെജ്രിവാള്‍

അരവിന്ദ് കെജ്‍രിവാളിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഇഡി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് അവകാശപ്പെടുമ്പോള്‍, അദ്ദേഹം മാങ്ങയും മധുര പലഹാരവും പഞ്ചസാര ഇട്ട ചായയും കഴിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പഞ്ചസാരയുടെ അളവ് കൂട്ടാനാണ് കെജ്‍രിവാള്‍ ആഗ്രഹിക്കുന്നതെന്ന് ഇഡിയുടെ പ്രത്യേക അഭിഭാഷകന്‍ സുഹേബ് ഹുസൈന്‍ പ്രത്യേക ജഡ്ജി കാവേരി ബവേജയോട് പറഞ്ഞു. വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ തന്റെ സ്ഥിരം ഡോക്ടറെ ജയിലില്‍ […]

മോദിയെച്ചൊല്ലി ലത്തീന്‍ സഭയില്‍ ഭിന്നത.. ലേഖനങ്ങളുമായി വൈദികരുടെ യുദ്ധം

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ലത്തീന്‍ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ മുഖപത്രം വിവാദത്തില്‍. ജീവദീപ്തി മാസികയില്‍ പ്രസിദ്ധീകരിച്ച ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെ ലേഖനമാണ് വിവാദത്തിന് തുടക്കമിട്ടത്. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചും യുഡിഎഫിനെ പരിഹസിച്ചുമാണ് ഇന്ത്യയെ ആര് നയിക്കണം എന്ന ലേഖനം ജീവദീപ്തിയില്‍ പ്രസിദ്ധീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിമിനലുകളുടെ സങ്കേതമാണ്, അവര്‍ അവരുടെ പാര്‍ട്ടിക്കാരെ മാത്രമാണ് സേവിക്കുന്നത് എന്നും കുറ്റപ്പെടുത്തുന്ന ലേഖനം കോണ്‍ഗ്രസിലും പ്രതീക്ഷയില്ലെന്നും തുറന്നു പറയുന്നു. […]

ബിജെപിയെ എയറില്‍ കയറ്റി ലത്തീന്‍ സഭ… ഞെട്ടലില്‍ നേതൃത്വം..

വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ലത്തീൻ അതിരൂപത മുഖപത്രം ജീവനാദം. ഇടുക്കി രൂപത തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്നാണ് മുഖപത്രം പറയുന്നത്. ക്രൈസ്തവരെ മുസ്ലീം വിരോധികളാക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമം നടക്കുന്നുവെന്നും ഇവർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയെന്ന് തോന്നുമെന്നും പത്രം വിമർശിക്കുന്നു. ഇടുക്കി രൂപത സൺഡേ സ്കൂളുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. പള്ളികളിലെ ഇന്റന്‍സീവ് കോഴ്‌സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം. കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക […]

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ വീടുകയറി അടി… സംഭവം സിപിഐ വക

വയലാറില്‍ സിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തല്ലിയതായി പരാതി. ഗൃഹനാഥനെയും ഭാര്യയെയും വീട്ടില്‍ കയറി തല്ലിയെന്നാണ് പരാതി. മോഹനൻ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഈ വീഡിയോയില്‍ അതിക്രമം നടക്കുന്നതായി കാണുന്നുണ്ട്. അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. എല്‍ഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് വീടിന്‍റെ ഗേറ്റിന് മുന്നിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മോഹനൻ കുട്ടിയുടെ വിശദീകരണം. മോഹനൻ കുട്ടിയും ഉഷയും […]