ഹു ഈസ് ഇളയരാജ… ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി

പകർപ്പവകാശ കേസിന്റെ വിചാരണക്കിടെ ഇളയരാജയുടെ അഭിഭാഷകൻ നടത്തിയ പരാമർശത്തിനെതിരെ മദ്രാസ് ഹൈക്കോടതി. ഇളയരാജ ആർക്കും മുകളിൽ അല്ലെന്നും സംഗീത ത്രിമൂർത്തികളായ മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജർ, ശ്യാമ ശാസ്ത്രി എന്നിവർക്ക് മാത്രമാണ് എല്ലാവർക്കും മുകളിലെന്ന് പറയാൻ കഴിയുകയെന്നും ഇളയരാജയ്ക്ക് അങ്ങനെ അവകാശപ്പെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ആർ.മഹാദേവൻ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് പരാമർശം നടത്തിയത്. കേസിൽ വാദം കേൾക്കുന്നതിനിടെ കഴിഞ്ഞ ഏപ്രില്‍ 10-ാം തീയതിയായിരുന്നു ഇളയരാജയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ തന്റെ കക്ഷി […]

ഹമാസ് പോസ്റ്റര്‍ കീറി വിദേശി. കേസെടുത്ത് കേരള പോലീസ്

പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ വിനോദസഞ്ചാരികളായെത്തിയ രണ്ട് ജൂത വനികൾക്കെതിരെ കേസ്. ഫോർട്ട് കൊച്ചി പൊലീസാണ് ഓസ്ട്രേലിയൻ വംശജരായ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തത്. മതസ്പർദ്ധ വളർത്തുന്നതിനെതിരായ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസ്. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ പൊലീസ് നിരീക്ഷണത്തിലാകും ഇവർ താമസിക്കുക. ഇവരെ ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലസ്തീൻ അനുകൂല പോസ്റ്ററുകൾ കീറിയിട്ടതിന് സമീപത്തായാണ് ഈ രണ്ട് സ്ത്രീകൾ നിന്നിരുന്നതായാണ് പ്രചരിച്ച വീഡിയോയിൽ ഉണ്ടായിരുന്നത്. സ്റ്റുഡന്റ്സ് […]

കോയമ്പത്തൂരും കൊങ്കുനാടും അണ്ണാമലൈയും… ബിജെപിയുടെ തമിഴ് സ്വപ്നങ്ങള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ചൂടേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും ഡിഎംകെയുടെ ഗണപതി പി രാജ്‌കുമാറും എഐഎഡിഎംകെയുടെ സിംഗൈ രാമചന്ദ്രനും തമ്മിലാണ് കോയമ്പത്തൂരിലെ പോരാട്ടം. ബിജെപി തമിഴ്‌നാട്ടില്‍ പ്രതീക്ഷ വയ്ക്കുന്ന ‘എ ക്ലാസ്’ മണ്ഡലമാണ് കോയമ്പത്തൂര്‍. നേതൃത്വത്തിലെ പൊട്ടിത്തെറിയും തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോല്‍വികളും കാരണം ഉലഞ്ഞുനില്‍ക്കുന്ന എഐഎഡിഎംകെയുടെ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്നും ഡിഎംകെയെ പ്രതിരോധത്തിലാക്കുന്ന മേഖലയാണ് കൊങ്കുനാട് പ്രദേശം. […]

ദിലീപ് കുരുക്കിലേക്ക്… വിടാതെ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബ‌െഞ്ച് നടപടി. വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്‍റെ അപ്പീൽ.തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ […]

വോട്ടിംഗ് മെഷീന്‍ തട്ടിപ്പോ…? സത്യമറിയേണ്ടേ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,231  ബൂത്തുകളിലായി (ബൂത്തുകള്‍-25,177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കണ്‍ട്രോള്‍ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് […]

ചെറുതടിച്ച് ആനവണ്ടിയോടിച്ചു… പിന്നാലെ കുടുങ്ങിയവരുടെ എണ്ണം ഞെട്ടിക്കും

കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.

എസ്എഫ്ഐ ജീവനോടെ കുഴിച്ചുമൂടി.. പുതുജീവന്‍ നല്‍കി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ പിടിച്ച് വിതുമ്പി ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി എൻ സരസു. തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിയ പ്രധാനമന്ത്രി സ്ഥാനാർത്ഥികളെ അഭിവാദ്യം ചെയ്യുമ്പോഴായിരുന്നു സരസു വികാരാധീനയായത്. പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പാളായിരുന്ന സരസു 2016 മാർച്ച് 31ന് സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ എസ്എഫ്ഐക്കാർ കുഴിമാടം തയ്യാറാക്കി യാത്രയയപ്പ് നൽകിയത് വലിയ വിവാദമായിരുന്നു. എട്ടു വർഷം ഞാൻ കുഴിമാടത്തിലായിരുന്നു, അങ്ങാണ് എനിക്ക് പുനർജന്മം നൽകിയത്’- മോദിയുടെ കൈ പിടിച്ച് വിതുമ്പി സരസു പറഞ്ഞു. കരുവന്നൂർ ബാങ്ക് വിഷയവുമായി […]

പ്രധാനമന്ത്രി തുടങ്ങിവച്ചു… ഇഡി ക്ലിഫ്ഹൗസിലേക്ക്

മാസപ്പടി – കരുവന്നൂര്‍ കേസുകള്‍ പരാമര്‍ശിച്ചുള്ള പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് പിന്നാലെ  കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് ഇഡി. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ലക്ഷ്യമിട്ടാണ് ഇഡി അന്വേഷണത്തിന്റെ പോക്ക്. 2021 തെരഞ്ഞെടുപ്പും സ്വര്‍ണ്ണക്കടത്ത് കേസും അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഉത്തരേന്ത്യന്‍ മാതൃകയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കേരളത്തിലും പ്രതിപക്ഷത്തെ  വേട്ടയാടുന്നുവെന്ന വിമര്‍ശനങ്ങള്‍ ശക്തമാകവെ പ്രധാനമന്ത്രി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നു. തൃശ്ശൂരില്‍ കരുവന്നൂര്‍ തട്ടിപ്പും കാട്ടാക്കടയില്‍ മുഖ്യമന്ത്രിയെയും മകളെയും കടന്നാക്രമിച്ചും പ്രസംഗം. തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് […]

വണ്ടിക്കൂലി പോലും കൊടുക്കാത്തതില്‍ അമര്‍ഷം.. ചുള്ളിക്കാട് പ്രസംഗം നിര്‍ത്തി

ഇനിയൊരിക്കലും സാഹിത്യപ്രഭാഷണ പരിപാടിക്കില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തിരൂർ തുഞ്ചൻ പറമ്പിൽ ആശാന്‍ കവിതയെക്കുറിച്ച് പ്രഭാഷണം നടത്താനുള്ള എം ടി വാസുദേവന്‍ നായരുടെ ക്ഷണം നിരസിച്ചുകൊണ്ടാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചു. സമൂഹത്തിൽനിന്ന് ഈയിടെയുണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്കു നയിച്ചതെന്ന് എംടിയോട് ക്ഷമാപണം നടത്തിക്കൊണ്ട് പങ്കുവെച്ച കുറിപ്പിൽ ചുള്ളിക്കാട് പറയുന്നു. കാർ വാടകപോലും അർഹിക്കുന്നില്ലെന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ലെന്നാണ്, പ്രിയപ്പെട്ട എം ടി വാസുദേവവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണമെന്നു […]

കരുവന്നൂരില്‍ ബിഗ് ട്വിസ്റ്റ്…. നിക്ഷേപകര്‍ക്ക് പണം ഇഡി നല്‍കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സുപ്രധാന വഴിത്തിരിവ്. തട്ടിപ്പിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഇഡി പിഎംഎൽഎ കോടതിയിലറിയിച്ചു. ഏകദേശം 108 കോടി രൂപയുടെ സ്വത്താണ് ഇഡി ഇത്തരത്തിൽ കണ്ടുകെട്ടിയത്. തങ്ങൾ നിക്ഷേപിച്ച പണം വീണ്ടുകിട്ടാൻ സഹായിക്കണമെന്ന് നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ലാണ് കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്ത് വരുന്നത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി സിപിഐ​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് […]