പ്രിസൈഡിംഗ് ഓഫീസറുടെ കസേരയിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം.. സഖാവിനെ പുറത്താക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സെക്രട്ടേറിയറ്റിലെ ധന വകുപ്പ്  സെക്ഷൻ ഓഫീസറായ കെഎൻ അശോക് കുമാറിനെ പ്രിസൈഡിംഗ്  ഓഫീസറുടെ ചുമതലയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ചുമതലയുള്ള സബ് കളക്ടര്‍ ഡോ. അശ്വനി ശ്രീനിവാസാണ് നടപടി എടുത്തത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ ഇറക്കിയ ലഘുലേഖയുടെ പേരിലാണ് നടപടി. കണ്ണാടി എന്ന പേരിലിറക്കിയ ലഘുലേഖയിൽ രാഷ്ട്രീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് […]

പാകിസ്ഥാനില്‍ അജ്ഞാതന്റെ വിളയാട്ടം.. ഒരു ഇന്ത്യന്‍ ശത്രു കൂടി കൊല്ലപ്പെട്ടു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്ന സരബ്ജിത് സിങിനെ പാകിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ കൊലപ്പെടുത്തിയ പാക് അധോലോക നായകനെ അജ്ഞാതര്‍ വധിച്ചു. ലാഹോറിലാണ് സംഭവം. പാകിസ്താന്‍ തിരയുന്ന അധോലോക നായകരില്‍ ഒരാളായ അമീര്‍ സര്‍ഫ്രാസിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2013 ഏപ്രില്‍ 26ന് വൈകിട്ട് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിന് വിധേയനായ സരബ്ജിത് സിങ് 2013 മേയ് 2ന് പുലര്‍ച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്ത്യയില്‍ അഫ്സല്‍ ഗുരുവിന്റെ മരണത്തിന് ഏതാനും […]

ഉള്ളത് തള്ള് മാത്രം. വിഷുവിനും ആനവണ്ടിയില്‍ ശമ്പളമില്ല

വിഷുവിനും ശമ്പളം പൂർണ്ണമായും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. പാലക്കാട് ഡിപ്പോയില്‍ പ്രതിഷേധ കണി ഒരുക്കാനാണ് തീരുമാനം. കെഎസ്ആർടിസി എംപ്ലോയീസ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

നരേന്ദ്രമോദിക്കെതിരെ പ്രൊപ്പഗാന്‍ഡ സര്‍വ്വേകള്‍ പെരുകുന്നു… ഏറ്റവും പുതിയ സര്‍വ്വേ കാണൂ

ഇന്ത്യ മതേതര രാജ്യമായി നിലനിൽക്കണമെന്നാണ് രാജ്യത്തെ 79 ശതമാനം ആളുകളുടെയും ആഗ്രഹമെന്ന് സെന്റർ ഫോർ ദി സ്റ്റഡീസ് ഓഫ് ദി ഡെവലപ്മെന്റ് സൊസൈറ്റീസ് സർവ്വേ ഫലം. രാജ്യത്തെ 11 ശതമാനം പേർ മാത്രമാണ് ഇന്ത്യ ഹിന്ദു രാജ്യമാവണമെന്ന് ആഗ്രഹിക്കുന്നത് എന്നും പത്ത് ഹിന്ദു വിശ്വാസികളിൽ 8 പേരും ആഗ്രഹിക്കുന്നത് ഇന്ത്യ മതേതരമായി നിൽക്കാനാണെന്നും സർവ്വേ പറയുന്നു. യുവാക്കളിൽ 81 ശതമാനം പേരും മതേതര നിലപട് കാത്തുസൂക്ഷിക്കുന്നവരാണ്. മുതിർന്നവരിൽ 73 ശതമാനം ആളുകളും ഇതേ ആശയം പിന്തുടരുന്നു. വിദ്യാഭ്യാസം […]

ഇസ്രയേല്‍ കപ്പല്‍ റാഞ്ചി ഇറാന്‍…. ഇനി സേവ് ഇറാന്‍ നാളുകള്‍

സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടന്ന ആക്രണമണത്തിനുപിന്നാലെ ഇസ്രായേലിനെതിരെ പരോക്ഷ പോർമുഖം തുറന്ന് ഇറാൻ. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറുമായി ബന്ധമുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു. കപ്പൽ ജീവനക്കാരിൽ രണ്ട് പേർ മലയാളികളാണെന്നാണ് സൂചന. പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി എരീസ് എന്ന കപ്പലാണ് ഇറാന്‍ നാവികസേനാ കമാന്‍ഡോകൾ ഹോര്‍മുസ് കടലിടുക്കിനു സമീപത്തുനിന്ന് പിടിച്ചെടുത്ത് തങ്ങളുടെ തീരത്തെത്തിച്ചത്. കമാൻഡോകൾ യുഎഇയിലെ തുറമുഖ നഗരമായ ഫുജൈറയ്ക്കു സമീപം ഹെലികോപ്റ്ററിലെത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്. […]

മകള്‍ക്ക് കോടികള്‍, യുവജനങ്ങള്‍ക്ക് പെരുവഴി.. ഇതോ കേരള മോഡല്‍

അർഹതപ്പെട്ട ജോലിയെന്ന സ്വപ്നം നേടിയെടുക്കാനാവാതെ സമരം അവസാനിപ്പിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്. സർക്കാർ കൈവിട്ടതോടെ 62 ദിവസം നീണ്ടുനിന്ന സമരം നിർത്തി കണ്ണീരോടെയാണ് ഉദ്യോഗാർത്ഥികള്‍ തലസ്ഥാനം വിട്ടത്.ഊണും ഉറക്കവുമില്ലാതെ പഠിച്ചും കഷ്ടപ്പെട്ടും നേടിയെടുത്തതായിരുന്നു റാങ്ക് ലിസ്റ്റിലെ പേര്. പലകുടുംബങ്ങളുടെയും പ്രതീക്ഷ. ഇന്നല്ലെങ്കിൽ നാളെ ഒരു അഡ്വൈസ് മെമോ തങ്ങള്‍ക്കും കിട്ടുമെന്ന് കരുതി കാത്തിരുന്നത് അഞ്ചു വർഷം.ഒടുവിൽ സർക്കാർ കൈവിടുമെന്ന് ഉറപ്പായതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ പലവിധ സമരങ്ങള്‍. മുട്ടിലിഴഞ്ഞും മണ്ണ് തിന്നും വാ മൂടിക്കെട്ടിയുമെല്ലാം സർക്കാരിന്‍റെ കനിവിനായി കാത്തു. […]

ബിജെപിയും കാസയും പടിക്ക് പുറത്ത്.. ചൂലെടുത്ത് കത്തോലിക്ക സഭ

കാസ സംഘടനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. പാനപാത്രമേതായാലും വിഷം കുടിക്കരുത് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ‘ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടെ പേ​രു പ​റ​ഞ്ഞ് വ​ർ​ഗീ​യ​ത​യു​ടെ വി​ഷം വിളമ്പാന്‍ ആ​രും ഇ​ല​യി​ടേണ്ട. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ, ആ​ഗോ​ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​യും ഹി​ന്ദു​ വ​ർ​ഗീ​യ​വാ​ദ​ത്തെ​യും ന്യൂ​ന​പ​ക്ഷ​ വി​രു​ദ്ധ​ത​യെ​യും അ​ഹിം​സാ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ എ​തി​ർ​ത്തി​ട്ടു​ള്ള ക​ത്തോ​ലി​ക്കാ​ സ​ഭ സ്വ​ന്തം ചെ​ല​വി​ൽ ഒ​രു വ​ർ​ഗീ​യപ്ര​സ്ഥാ​ന​ത്തെ​യും വ​ള​ർ​ത്തി​യെ​ടു​ക്കി​ല്ല. മ​ത​ത്തെ​യ​ല്ല, തീ​വ്ര​വാ​ദ​ത്തെ​യാ​ണ് നാം ​ചെ​റു​ക്കു​ന്ന​ത്’ എന്ന് മുഖപ്രസംഗത്തിന്‍റെ ആദ്യ വരികളില്‍ തന്നെ സഭ നിലപാട് വ്യക്തമാക്കുന്നുണ്ട്. വി​ശ്വാ​സി​ക​ളോ​ട​ല്ല, […]

ആര്‍എസ്എസ് വിട്ട് കോണ്‍ഗ്രസില്‍… അംഗത്വമെടുത്തത് ഗണവേഷം ധരിച്ചെത്തി

ആർഎസ്എസിന്റെ പരമ്പരാ​ഗത വേഷം ധരിച്ച് എത്തി ബിജെപി നേതാവ് കോൺ​ഗ്രസിൽ ചേർന്നു.  കർണാടകയിലെ  ബാഗൽക്കോട്ടിലാണ് സംഭവമുണ്ടായത്. ബിജെപി നേതാവായ നിങ്കബസപ്പയാണ് ആർഎസ്എസിന്റെ വേഷം ധരിച്ച് കോൺ​ഗ്രസ് വേദിയിലെത്തി അം​ഗത്വം സ്വീകരിച്ചത്.  കോൺഗ്രസ് സ്ഥാനാർഥി സംയുക്ത പാട്ടീലിന്റെ പ്രചാരണ സമ്മേളനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. ആർഎസ്എസിന്റെ പരമ്പരാഗത വേഷത്തിലെത്തിയ നിങ്കബസപ്പ, കോൺഗ്രസ് തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറിയതായി അറിയിച്ചത്. നിങ്കബസപ്പ ആർഎസ്എസ് തൊപ്പി മാറ്റി കോൺഗ്രസിൻ്റെ വെള്ള തൊപ്പി ധരിച്ചു. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന […]

വിചാരണക്കോടതി സംശയനിഴലില്‍.. പൊട്ടിത്തെറിച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ അനധികൃത പരിശോധനയില്‍ കോടതിക്കെതിരെ രൂക്ഷപ്രതികരണവുമായി അതിജീവിത. കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് അതിജീവിത പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടി കോടതിക്കെതിരെ രംഗത്ത് എത്തിയത്. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലീക അവകാശമാണെന്നിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ […]

പൂരമിങ്ങെത്തി… ഇടങ്കോലിട്ട് കോടതിയും സര്‍ക്കാരും

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എഴുന്നള്ളിപ്പിനുള്ള ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 16-ാം തീയതി അഞ്ച് മണിക്ക് മുന്‍പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വിഷയങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഒരു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. ഈ അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും […]