ജസ്ന മരിച്ചെന്ന് പിതാവ്.. ഞെട്ടി കേരളം

ആറ് വര്‍ഷം മുമ്പ് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. മകളുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മകള്‍ എല്ലാ വ്യാഴാഴ്ചയും ഒരു ആരാധനാലയത്തില്‍ പോകാറുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനാ കേന്ദ്രം താന്‍ കണ്ടെത്തി. മകളെ കാണാതായത് ഒരു വ്യാഴാഴ്ചയാണ്. ഇതൊന്നും അന്വേഷിക്കാന്‍ സി ബി ഐ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ സി ബി ഐക്ക് കൈമാറാന്‍ തയാറാണെന്നും പിതാവ് ഹര്‍ജിയിലൂടെ അറിയിച്ചു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് 19 […]

പ്രതി വീണ വിജയന്‍ മാത്രം… ഇഡി തുനിഞ്ഞു തന്നെ

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇ ഡിയുടെ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരാണെന്നതാണ് ഏറ്റവും സുപ്രധാന കാര്യം. സിഎംആര്‍എല്‍ എം ഡിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ച സമന്‍സില്‍ വീണയ്‌ക്കെതിരായ തെളിവുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സാലോജികും വീണയുമായുള്ള സിഎംആര്‍എലിന്റെ കരാറുകളുടെ പകര്‍പ്പ് ഹാജരാക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇ ഡി മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയ്്ക്കും നാല് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ […]

നിലംപരിശാകുമെന്ന് എല്ലാ സര്‍വ്വേകളും.. പിണങ്ങി സിപിഐഎം

മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾക്കെതിരെ സിപിഐഎം രംഗത്ത്. മന്ത്രി വീണാ ജോർജ്ജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവുമാണ് സർവ്വെകൾക്കെതിരെ രംഗത്ത് വന്നത്. 2019ൽ തനിക്കെതിരെയുളള സർവ്വേഫലം വോട്ടർമാരിൽ ആശങ്ക സൃഷ്ടിച്ചതായി മന്ത്രി വീണ ജോർജ്ജ് ചൂണ്ടിക്കാണിച്ചു. ഇക്കുറി സാമ്പിൾ സൈസ് പോലും വ്യക്തമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വീണാ ജോർജ്ജ് സർവ്വേകൾക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആകെയുള്ളത് 25,127 ബുത്തുകൾ മാത്രം. 28,000 സാമ്പിൾ ശേഖരിച്ചെന്ന് പറയുകയും ചെയ്യുന്നു. സാമ്പിൾ സൈസ് എപ്പോഴും […]

യാദവകുലം പോലെ തമ്മിലടിച്ച് നേതാക്കള്‍.. കര്‍ണ്ണാടകത്തില്‍ ബിജെപി തോല്‍വിയിലേക്ക്

ബിജെപി കയ്യും കാലും പിടിച്ചിട്ടും കെ എസ്‌ ഈശ്വരപ്പ വഴങ്ങിയില്ല, ഒടുവിൽ  ശിവമോഗ മണ്ഡലത്തിൽ  പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി നാമനിർദേശ പത്രികയും സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മണ്ഡലത്തിൽ  സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നെങ്കിലും പാർട്ടി അഭ്യർഥന മുഖവിലയ്‍ക്കെടുത്ത് ഈശ്വരപ്പ തീരുമാനം പുനഃപരിശോധിക്കുമെന്നായിരുന്നു  ഏവരുടെയും പ്രതീക്ഷ. എന്നാൽ ഏവരെയും ഞെട്ടിച്ച്‌ പത്രികാ സമർപ്പണം വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഹാവേരി മണ്ഡലത്തിൽ മകൻ കെ ഇ കാന്തേഷിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെയായിരുന്നു ഈശ്വരപ്പ  നേതൃത്വവുമായി ഇടഞ്ഞത്. ഹാവേരിയിൽ മകന് ടിക്കറ്റ് കിട്ടാതിരിക്കാൻ യെദ്യുരപ്പയും ഇളയ മകനും സംസ്ഥാന ബിജെപി അധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയും ചരട് വലി നടത്തിയെന്നാണ് ഈശ്വരപ്പയുടെ ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖ […]

അനില്‍ ആന്റണി ജയിലിലേക്കോ..? തെളിവുകള്‍ ചൊവ്വാഴ്ച പുറത്തുവിടുമെന്ന് ദല്ലാള്‍

അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകി എന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിറ്റൽ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളിൽ തെളിവ് പുറത്ത് വിടുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസ് വന്നേക്കും. കേസ് വന്നാൽ അനിൽ ആന്‍റണിയും പ്രതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ സ്റ്റാന്റിങ് കൗൺസിൽ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാൻ ശ്രമിച്ചു. കേരള ഹൈക്കോടതിയിൽ നിയമിക്കാൻ ആയിരുന്നു ശ്രമം. പക്ഷെ സിബിഐ ഡയറക്ടർ മറ്റൊരാളെ വെച്ചു. എന്നാൽ അനിൽ ആന്റണി പണം […]

ആം ആദ്മിയെ ബിജെപി വിഴുങ്ങുമോ..? തീരാത്ത ഡല്‍ഹി സര്‍ക്കസ്

ഒരേസമയം ഇരട്ട പോർമുഖത്താണ് ആം ആദ്‌മി പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടി വരുന്ന സമയത്താണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുന്നതും അതിനെതിരെ പാർട്ടി നിരന്തരം സമരം ചെയ്യേണ്ടിവരുന്നതും. എന്നാൽ അതത്ര എളുപ്പമല്ലെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന. രാജ് കുമാര്‍ ആനന്ദ് മന്ത്രിസ്ഥാനം രാജിവച്ചതും കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ സമരങ്ങളിലെ പാര്‍ട്ടി എംപിമാരുടെ അഭാവവും ആഴത്തിലുള്ള പ്രതിസന്ധിയിലാണ് എഎപി എന്ന സൂചന നൽകുന്നു. എഎപിയെ തകർക്കാനുള്ള രാഷ്ട്രീയ നീക്കം പലവട്ടം ബിജെപി നടത്തിയെങ്കിലും […]

ചൂടിന് വിട….. പെരുമഴ വരുന്നൂ…..

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ചില സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും അധികം ചൂട് അനുഭവപ്പെട്ട പാലക്കാട് താപനില കുറയുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച മുതല്‍ 15 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, […]

ഡികെ പേടിയില്‍ ബിജെപി… കന്നഡ മണ്ണ് ബിജെപി മുക്തമാകുമോ..?

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കർണാടകത്തിലേക്ക്. ഞായറാഴ്ച്ച മംഗളൂരുവിലും മൈസൂരുവിലും റോഡ് ഷോ സംഘടിപ്പിക്കും. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് കോൺഗ്രസിന്റെയും നീക്കം. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറികടക്കണം ബിജെപിക്ക്. ജെ ഡി എസുമായി ഉണ്ടാക്കിയ സഖ്യത്തിലൂടെ മാണ്ട്യ, ഹാസൻ, കൊലാർ, മൈസൂരു ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടമായ വൊക്കലിങ്ക, ലിങ്കായത്ത് വോട്ടുകൾ ഉറപ്പിക്കാൻ അണിയറയിൽ നീക്കങ്ങൾ സജീവം. […]

അണികള്‍ക്ക് മുദ്രാവാക്യവും ജയിലും… മകള്‍ക്ക് കോടിക്കിലുക്കം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും സിഎംആർഎല്ലിലെ ഉദ്യോഗസ്ഥൻ ഹാജരായില്ല. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ […]

പാര്‍ട്ടി കൊന്നതാണ്.. ഞെട്ടിവിറച്ച് കേരളം

കായംകുളത്തെ സത്യന്‍ കൊലപാതക കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കി പ്രാദേശിക നേതാവിന്‍റെ കത്ത്. സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ പ്രതി ചേർത്തെന്നാണ് ജില്ലാ പഞ്ചായത്തംഗം കൂടിയായ ബാബു പ്രസാദിന്‍റെ ആരോപണം. സ്ഥാനം ഒഴിയുന്നുവെന്ന് കാണിച്ച് എം വി ഗോവിന്ദന്‍ നല്‍കിയ കത്തിലാണ് വെളിപ്പെടുത്തല്‍. വിഭാഗീയതയെ തുടര്‍ന്നാണ് ബിപിന്‍ അടക്കം മൂന്ന് നേതാക്കള്‍ കത്ത് നല്‍കിയത്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിൻ സി ബാബുവാണ് രാജിക്കത്തിൽ കൊലപാതകത്തിലെ ഗൂഢാലോചന വെളിപ്പെടുത്തിയത്. കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നാണ് […]