ഭൂമിയിലെ നരകത്തിലേക്ക് സിബിഐ വരുന്നു. മാനം പോയവര്‍ക്ക് നീതി തേടി

സന്ദേശ്ഖാലി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കല്‍, അതിക്രമങ്ങള്‍, ഭൂമി തട്ടിയെടുക്കല്‍ എന്നീ കേസുകളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മമത സര്‍ക്കാരിന് തിരിച്ചടിയാകുന്നതാണ് ഈ ഉത്തരവ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും ഇയാളുടെ അനുയായികളായ പാര്‍ട്ടി നേതാക്കളുമാണ് കേസിലെ മുഖ്യ പ്രതികള്‍. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കാര്‍ഷിക ഭൂമി മത്സ്യക്കൃഷിക്കായി തരം മാറ്റിയെന്ന ആരോപണത്തിലും […]

പട്ടച്ചാരായ കേസില്‍ ലോക്കായി അന്‍വറിക്ക. നിലമ്പൂര്‍ എംഎല്‍എ അകത്തേക്കോ..?

പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ, കെട്ടിട ഉടമയായ  അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. 2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്സൈസിന് […]

150 തവണ പീഡിപ്പിച്ചെന്ന് കാമുകി. എന്നിട്ടും പ്രതിയെ വിട്ടയച്ച് കോടതി

മലയാളി യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാത്സം​ഗക്കേസ് റ​ദ്ദാക്കി സുപ്രീം കോടതി. സവിശേഷാധികാരം ഉപയോ​ഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി. ചെന്നൈ വിദ്യാഭ്യാസ കാലത്ത് കാമുകനായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചുവെന്നതായിരുന്നു പരാതി. 2006 – 2010 കാലത്ത് എഞ്ചിനീയറിം​ഗ് പഠിക്കുമ്പോൾ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം […]

തൃശ്ശൂരില്‍ കത്തിപ്പടര്‍ന്ന് കരുവന്നൂര്‍… ഉത്തരമില്ലാതെ കുഴങ്ങി സിപിഐഎം

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അക്കൗണ്ട് മരവിപ്പിച്ചതും റെയ്ഡും തിരഞ്ഞെടുപ്പു രംഗത്തു സിപിഎമ്മിനു വൻ തിരിച്ചടി. പൊതുയോഗത്തിൽ പറഞ്ഞുനിൽക്കാൻ ‘കാപ്സ്യൂളുകൾ’ കിട്ടുമെങ്കിലും വീടുകയറി വോട്ട് ചോദിക്കുന്നവരുടെ നില പരിതാപകരമാണ്. പാർട്ടി അക്കൗണ്ടിൽ കോടികൾ വരികയും പോകുകയും ചെയ്യുന്നുവെന്നതു പാർട്ടി ഭാരവാഹികൾക്കു പുതുമയല്ല. 13 കോടി രൂപ വാർഷിക ലെവിയായി മാത്രം പാർട്ടിയുടെ വിവിധ തട്ടുകളിൽനിന്നു അക്കൗണ്ടിലെത്തുമെന്ന് അവർ വിശദീകരിക്കും. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്രയേറെ പണമുള്ള സമ്പന്ന പാർട്ടിയാണു സിപിഎം എന്നതു പുതിയ വിവരമാണ്. ഇതു നേരിടുക […]

‘കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് ജവർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നത്’; എസ്. ജയശങ്കർ

ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയ്ശങ്കർ.  ഇത് പെട്ടെന്ന് ഉയർന്നുവന്ന ഒരു പ്രശ്നമല്ലെന്നും, കച്ചത്തീവ് വിഷയം കഴിഞ്ഞ അഞ്ച് വർഷമായി വിവിധ പാർട്ടികൾ പാർലമെൻ്റിൽ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു .തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കച്ചത്തീവ് സജീവമാക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 1974-ൽ മുൻ വിദേശകാര്യ മന്ത്രി സ്വരൺ സിംഗ് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാ​ഗങ്ങളും ജയശങ്കർ […]

കോൺഗ്രസിന് ആശ്വാസം; 3,500 കോടി രൂപ ഉടൻ തിരിച്ചുപിടിക്കില്ല

ന്യൂഡൽഹി: ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം.  ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടതില്ലെന്നാണ് തീരുമാനം.  ജൂൺ രണ്ടാം വാരം വരെ 3,500 കോടി രൂപ തരിച്ചുപിടിക്കാൻ കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ല. കേസ് ജൂലായിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ […]

കടമെടുപ്പ് പരിധി; കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഭരണഘടനാ ബെ‍ഞ്ചിന് കൈമാറി

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി അഞ്ചം​ഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും  തമ്മിൽ ധാരണയായിരുന്നില്ല. കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാല്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയര്‍ത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്ര‌ത്തിന്റെ വാദം. അടുത്ത സാമ്പത്തികവര്‍ഷത്തെ പരിധിയില്‍ കുറയ്ക്കുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥയില്‍ […]

സ്റ്റാംപ് ഡ്യൂട്ടിയും കേസുകളുടെ ഫീസും ഉയരും ; ബജറ്റിലെ നികുതി, ഫീസ് വര്‍ധന ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനകളും ഇളവുകളും ഇന്നുമുതല്‍ പ്രാബല്യത്തില്‍. ചെക്കുകേസിനും വിവാഹ മോചനക്കേസിനും ഫീസ് വര്‍ധിപ്പിച്ചതും ഇന്നു മുതല്‍ യാഥാര്‍ഥ്യമാകും. ഭൂമി പണയം വച്ച് വായ്പ എടുക്കുന്നതിനുള്ള ചെലവുകൾ കൂടും. ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇത് വരെ പൂര്‍ത്തിയായിട്ടില്ല. ഭൂമി തരംതിരിക്കലടക്കം പൂര്‍ത്തിയായ ശേഷം മാത്രമെ നിര്‍ദ്ദേശം നടപ്പാകു. കെട്ടിട – പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും. റബറിന്റെ […]