‘കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് സമ്മാനിക്കാനാണ് ജവർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നത്’; എസ്. ജയശങ്കർ

ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയ്ശങ്കർ.  ഇത് പെട്ടെന്ന് ഉയർന്നുവന്ന ഒരു പ്രശ്നമല്ലെന്നും, കച്ചത്തീവ് വിഷയം കഴിഞ്ഞ അഞ്ച് വർഷമായി വിവിധ പാർട്ടികൾ പാർലമെൻ്റിൽ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു .തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കച്ചത്തീവ് സജീവമാക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 1974-ൽ മുൻ വിദേശകാര്യ മന്ത്രി സ്വരൺ സിംഗ് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാ​ഗങ്ങളും ജയശങ്കർ […]