#Vote Talk

തോമസ് ഐസകിന്റെ പ്രചരണം പോര: ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ മുറുമുറുപ്പ്

തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്പോരും കയ്യാങ്കളിയും. പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് വേണ്ടിയുള്ള പ്രചാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് നേതാക്കളില്‍ ഒരാള്‍ പാര്‍ട്ടി വിടാന്‍ പോകുകയാണെന്നാണ് സൂചന.

ഇന്നലെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരെന്ന വിമര്‍ശനം നേതാക്കളില്‍ ചിലര്‍ ഉന്നയിക്കുകയായിരുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ആയിരുന്നു പ്രവര്‍ത്തനം പോരെന്ന വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഇതിനെ രണ്ടാമത്തെ അംഗം എതിര്‍ത്തു. ഇതോടെ ഇരു നേതാക്കളും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിക്കുകയായിരുന്നു.

പോര് പോര് രൂക്ഷമായതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയും ആരംഭിച്ചു. ഇതോടെ മറ്റ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ആണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. രാജിക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

 

Leave a comment

Your email address will not be published. Required fields are marked *