#World Talk

ഇസ്രയേല്‍ കപ്പല്‍ റാഞ്ചി ഇറാന്‍…. ഇനി സേവ് ഇറാന്‍ നാളുകള്‍

സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടന്ന ആക്രണമണത്തിനുപിന്നാലെ ഇസ്രായേലിനെതിരെ പരോക്ഷ പോർമുഖം തുറന്ന് ഇറാൻ. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറുമായി ബന്ധമുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു. കപ്പൽ ജീവനക്കാരിൽ രണ്ട് പേർ മലയാളികളാണെന്നാണ് സൂചന.

പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി എരീസ് എന്ന കപ്പലാണ് ഇറാന്‍ നാവികസേനാ കമാന്‍ഡോകൾ ഹോര്‍മുസ് കടലിടുക്കിനു സമീപത്തുനിന്ന് പിടിച്ചെടുത്ത് തങ്ങളുടെ തീരത്തെത്തിച്ചത്. കമാൻഡോകൾ യുഎഇയിലെ തുറമുഖ നഗരമായ ഫുജൈറയ്ക്കു സമീപം ഹെലികോപ്റ്ററിലെത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്.

സെപാ നേവി പ്രത്യേകസംഘമാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് പുറത്ത് വിട്ടിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *