#World Talk

മാരകമായ വൈറസിനെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍, മൂന്ന് ദിവസത്തിനുള്ളില്‍ മരണം : എബോളയുടെ ഗുരുതരാവസ്ഥ പഠിക്കുക ലക്ഷ്യം

ചൈന: മൂന്ന് ദിവസത്തിനുള്ളില്‍ ഒരാളെ കൊല്ലാന്‍ സാധിക്കുന്ന വൈറസിനെ സൃഷ്ടിച്ച് ചൈനയിലെ ശാസ്ത്രജ്ഞര്‍. ഹെബെയ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനം എബോള വൈറസിനെക്കുറിച്ച് ധാരണ നേടാന്‍ ഒരു കൃത്രിമ വൈറസിനെ നിര്‍മിച്ച് എബോളയുടെ അപകടസാധ്യത അനുകരിക്കുന്നു. ഇത്തരം പരീക്ഷണങ്ങളുടെ സാധ്യമായ ഗുണങ്ങളും അപകടങ്ങളും സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഹെബെയ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ എബോള വൈറസിന്‌റെ ഘടകങ്ങള്‍ ഉപയോഗിച്ച് വൈറസിനെ രൂപകല്‍പന ചെയ്തു. മനുഷ്യശരീരത്തില്‍ എബോളയുടെ സ്വാധീനം അനുകരിക്കാന്‍ കഴിയുന്ന ഒരു മാതൃക ഉപയോഗിച്ച് രോഗത്തിന്‌റെ പുരോഗതിയും ലക്ഷണങ്ങളും അറിയുകയായിരുന്നു ലക്ഷ്യം. എബോള വൈറസില്‍ നിന്നുള്ള ഗ്ലൈക്കോപ്രോട്ടീന്‍(ജിപി) വഹിക്കാന്‍ പരിഷ്‌കരിച്ച വെസിക്കുലാര്‍ സ്റ്റൊമാറ്റിറ്റിസ് വൈറസ്(വിഎസ് വി) എന്നറിയപ്പെടുന്ന വൈറസാണ് സംഘം ഉപയോഗിച്ചത്. ആതിഥേയ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതിലും രോഗം ബാധിക്കുന്നതിലും ഈ പ്രോട്ടീന്‍ നിര്‍ണായകമാണ്.

Leave a comment

Your email address will not be published. Required fields are marked *