#World Talk

ഇന്ത്യ – യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ ഗ്ലോബല്‍ ഫോറം, തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായേക്കും

ലണ്ടനിലെ ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ ആറാമത് വാര്‍ഷികം ജൂണ്‍ 24 മുതല്‍ 28 വരെ നടക്കും. ലണ്ടനിലും വിന്‍ഡ്‌സറിലും വെച്ചായിരിക്കും ഇത്തവണത്തെ ഗ്ലോബല്‍ ഫോറം നടക്കുക. ബ്രിട്ടനിലും ഇന്ത്യയിലും പൊതു തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ആറാമത് വാര്‍ഷികം സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാര്‍, സംരംഭകര്‍, വിശകലന വിദഗ്ദര്‍ തുടങ്ങിയവര്‍ വാര്‍ഷികത്തില്‍ പങ്കെടുക്കും.

പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും വാര്‍ഷികത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഈ ചര്‍ച്ചകള്‍ 2022 ജനുവരി മുതല്‍ നടക്കുകയാണ്.

ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവസരങ്ങളും വെല്ലുവിളികളും അവരെ കാത്തിരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വര്‍ഷത്തെ ഐജിഎഫ് ലണ്ടന്‍ നിര്‍ണായക സംഭവമായി സജ്ജീകരിച്ചതെന്ന് ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ മനോജ് ലഡ്വ വ്യക്തമാക്കി.

ജിയോപൊളിറ്റിക്കല്‍ കാലാവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഐജിഎഫ് ലണ്ടന്‍ നല്‍കുന്നുണ്ട്. ഐജിഎഫില്‍ 2030ലെ റോഡ്മാപ്പ് ഉള്‍പ്പെടെ ഭാവിയിലെ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ കോഴ്‌സ് പട്ടികപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും. ലണ്ടനിലെയും വിന്‍ഡ്‌സറിലെയും 15 വേദികളിലായാണ് ഐജിഎഫ് നടക്കുന്നത്. ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന യുകെ ഇന്ത്യ പുരസ്‌കാര വിതരണത്തിലൂടെ ഫോറം അവസാനിക്കും.

 

Leave a comment

Your email address will not be published. Required fields are marked *