#World Talk

ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്; പ്രതിവര്‍ഷം കൊല്ലുന്നത് 50 ലക്ഷം പേരെ

ആഗോളതലത്തില്‍ ഏകദേശം 50ലക്ഷം ആളുകള്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്(എഎംആര്‍) കാരണം മരിക്കുന്നതായി ലാന്‍സെറ്റ് പഠനം. ബാക്ടീരിയ അണുബാധ കാരണം ആഗോളതലത്തില്‍ കണക്കാക്കപ്പെടുന്ന 77 ലക്ഷം മരണങ്ങളില്‍ പ്രധാന പങ്കും ആന്‌റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ആണെന്ന് കരുതുന്നു. ഇത് ലോകത്തിലെ രണ്ടാമത്തെ മരണ കാരണമായി മാറുന്നു.

‘ഇന്ത്യയില്‍ 2019-ല്‍ ഏകദേശം 10,43, 500 മരണങ്ങളാണ് എഎംആര്‍ കാരണം സംഭവിച്ചിരിക്കുന്നത്. അധികം താമസിയാതെ എഎംആര്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായി മാറും. അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. വരുന്ന സെപ്റ്റംബറില്‍ യുഎന്‍ ഉന്നതതല യോഗത്തില്‍ ഇതു പരിഹാരിക്കാന്‍ വേണ്ട ശ്രമം നടക്കും-‘ പഠനത്തിന്‌റെ മുഖ്യ ഗവേഷകരിലൊരാളും പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ റിസര്‍ച്ച് സ്‌കോളറുമായ പ്രൊഫ. രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു.

അണുബാധകള്‍ തടയാന്‍ നിലവിലുള്ള രീതികള്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും പഠനം നിര്‍ദേശിക്കുന്നു. കൈകളുടെ ശുചിത്വം, ആരോഗ്യ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വൃത്തി, ശുദ്ധമായ കുടിവെള്ളത്തിന്‌റെ ലഭ്യത, കുട്ടികളിലെ വാക്‌സിന്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഓരോ വര്‍ഷവും എഎംആര്‍മായി ബന്ധപ്പെട്ട 750,000 മരണങ്ങള്‍ തടയാന്‍ ഇവയ്ക്ക് കഴിയുമെന്ന് ഗവേഷകര്‍ കരുതുന്നു.

ആന്റിബയോട്ടിക്കുകള്‍ ഉണ്ടാക്കുന്നതിനും ഒരു ലിമിറ്റുണ്ട്. പുതിയ ആന്റിബയോട്ടിക്കുകള്‍ വരുന്നില്ല എന്നതാണ് ഒരു പ്രധാന പ്രശ്നം. ഒരാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ കുറേകാലം കഴിയുമ്പോഴും ഇപ്പോള്‍ നിലവിലുള്ള ആന്റിബയോട്ടിക്കുകളേ ഉണ്ടാകുകയുള്ളു. പുതിയ ആന്റിബയോട്ടിക്കുകളുടെ നിര്‍മാണത്തിന് സാങ്കേതികമായ കുറേ തടസങ്ങളുണ്ട്. മരുന്ന് ഗവേഷണത്തിലൂടെയാണ് പുതിയ ആന്റിബയോട്ടിക്കുകള്‍ ഉണ്ടാകുന്നത്. മരുന്ന് ഗവേഷണങ്ങളെക്കുറിച്ചുതന്നെ പൊതുസമൂഹത്തിന് ഭയമാണ്. ഡ്രഗ് ടെസ്റ്റിങ് എന്ന ഒരു സംവിധാനമേ ഇപ്പോള്‍ നടക്കാറില്ല. ഇങ്ങനെ നടക്കാതിരിക്കുന്ന സാഹചര്യത്തില്‍ പുതിയ മരുന്നുകള്‍ ഉണ്ടാകുന്നുമില്ല. ഇത് ശരിക്കും ഒരു വെല്ലുവിളിയാണ്.

 

 

Leave a comment

Your email address will not be published. Required fields are marked *